(അജിത് കുമാർ )
മലയാളികൾക്ക് എന്തിനേറെ ആബാലവൃദ്ധ ജനങ്ങൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് “പപ്പടം “. പ്രഭാതഭക്ഷണത്തിനായാലും, ഉച്ചക്കുള്ള വിഭവ സമൃദ്ധ ഊണിനായാലും, വിവാഹസദ്യ യിലായാലും ഏവർക്കും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് പപ്പടം എന്നുള്ളതിന് ഒരു സംശയവും ഇല്ല. ആഹാരത്തിനു വിരക്തി തോന്നുന്ന കൊച്ചു കുട്ടികൾക്ക് മുന്നിൽ വരെ ഒരു പപ്പടം നീട്ടി പിടിച്ചാൽ അവർ എന്തിനും റെഡി ആകുന്ന അവസ്ഥയിലേക്ക് എത്തിക്കാൻ പപ്പടത്തിനു കഴിയും എന്നുള്ള മാസ്മര വിദ്യ ഇതിലുണ്ട്.പപ്പടം ഇല്ലാത്ത സദ്യയെ ക്കുറിച്ച് ആർക്കും ചിന്തിക്കപോലും കഴിയില്ലത്രെ. പപ്പട മേഖലയിലെ യന്ത്ര വത്കൃത മുന്നേറ്റം പാരമ്പര്യ വ്യവസാ യത്തെ അനു ദിനം തകർത്തു കൊണ്ടിരിക്കുക യാണ്.ഓണക്കാലത്തു അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന യന്ത്ര വത് കൃത പപ്പടം ആണ് ഇന്ന് ഈ മേഖലയിൽ നിറഞ്ഞു നിൽക്കുന്നത്.ഇതാണ് പര മ്പരാഗതപപ്പടനിർമ്മാണം നടത്തുന്നവർക്ക് ഏറെ ഭീഷണിയും, അവർ ഈ മേഖലയിൽ നിന്ന് ഉൾവലിയാൻ കാരണം ആയി തീർന്നിരിക്കുന്നത്.കോയമ്പത്തൂർ, തൃശൂർ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് കൂടുതൽ ആയും യന്ത്രവത് കൃത പപ്പടം സംസ്ഥാനത്തേക്കു എത്തുന്നത്. പപ്പടം നിർമാണത്തിലേക്കു ആവശ്യമായ ഉഴുന്നിന്റെ വില വർദ്ധനവ് പാരമ്പര്യ മേഖലയിൽ ഉള്ളവർക്ക് വൻ തിരിച്ചടിയും ആയിട്ടുണ്ട്.100പപ്പടത്തിനു മാർക്കറ്റ് വില 130രൂപ കടന്നിട്ടുണ്ട്.എന്നാൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പപ്പടത്തിനു ഇതിനേക്കാൾ വില കുറവായതു പാരമ്പര്യ പപ്പടനിർമാണ മേഖലക്ക് കനത്ത തിരിച്ചടി ആണ് ഇന്ന് ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. കൂടാതെ കാലാവസ്ഥഅനുകൂല മല്ലെങ്കിൽ കൈ കൊണ്ട് പരത്തുന്നപപ്പടം വെയിലത്തു ഉണക്കാൻ കഴിയാതെ പോകുന്നു. ഇത്തരം പ്രതിസന്ധികളെ നേരിടാൻ പാരമ്പര്യ മേഖലയിൽ ഉള്ളവർക്ക് കഴിയാ ത്തതും ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിലും, താത്പര്യത്തിലും ഉള്ള കുറവും പാരമ്പര്യ പപ്പടവ്യവസായത്തിന് ഭീഷണി ആവുകയാണ്.