തിരുവനന്തപുരം: സംസ്ഥാനത്ത് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ളോടോക്സിന്‍ പാലില്‍ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പാലില്‍ അഫ്‍ളോടോക്സിന്‍ സാന്നിധ്യം കണ്ടെത്തിയത്.10 ശതമാനം സാമ്ബിളുകളിലാണ് അഫ്‍ളോടോക്സിന്‍ എം വണ്‍ സാന്നിധ്യം കണ്ടെത്തിയത്. കാലിത്തിറ്റയിലൂടെയാണ് അഫ്‍ളോടോക്സിന്‍ എം വണ്‍ പാലില്‍ എത്തിയതെന്നാണ് നിഗമനം. ഭക്ഷ സുരക്ഷാ വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിലാണ് അഫ്‍ളോടോക്സിന്‍ സ്ഥിരീകരിച്ചത്.
വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്ബിളിലാണ് അഫ്‍ളോടോക്സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. കേടായ കാലിത്തീറ്റ നല്‍കുന്നത് കാരണം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് അഫ്‍ളോടോക്സിന്‍ എം 1 കാരണമാകും.