പന്തളം :നിരവധി വാഹനമോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ 15 വര്‍ഷത്തിനുശേഷം പൊലീസ് സാഹസികമായി പിടികൂടി. ആലപ്പുഴ, വെണ്മണി, പി.ജെ സദനം വീട്ടില്‍ സാംജി എന്ന ജയ്‌മോനാണ് (40) പന്തളം പൊലീസിന്‍റെ വലയിലായത്. 2007ല്‍ പന്തളം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്ന് ഇയാള്‍ മുങ്ങുകയായിരുന്നു. അന്ന് മുതല്‍ ഒളിവിലായിരുന്ന ഇയാള്‍ നാട്ടിലെത്തിയെന്ന രഹസ്യവിവരം അറിഞ്ഞ പൊലീസ് സംഘം അവിടെയെത്തി വീടുവളഞ്ഞ് സാഹസികമായാണ് പിടികൂടിയത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യനീക്കത്തിലാണ് പ്രതിയെ കുടുക്കിയത്. എസ്.ഐ ബി.എസ് ശ്രീജിത്ത്, സി.പി.ഒമാരായ എസ്.അന്‍വര്‍ഷ, അര്‍ജുന്‍ കൃഷ്ണ, രഘുകുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.