കളികാവ്: മലയോര മേഖലയില്‍ ഇടവേളക്കുശേഷം വീണ്ടും മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പഞ്ചായത്തിലെ അടക്കാകുണ്ട് അടക്കം പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നുണ്ട്അടക്കാക്കുണ്ടിലെ വാഫി കോളജിലെ ഇരുപതോളം കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇതേതുടർന്ന് കോളജ് താല്‍ക്കാലികമായി അടച്ചു. ഏതാനും മാസങ്ങളായി കാളികാവ് ചോക്കാട് മേഖലകളിലായി അമ്ബതിലേറെ പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ആരോഗ്യ വകുപ്പ് അധികൃതർ കോളജ് കാമ്ബസില്‍ പരിശോധന നടത്തി. കിണറിലെ വെള്ളം പരിശോധനക്കയച്ചിട്ടുണ്ട്.
മഞ്ഞപ്പിത്ത ബാധയുടെ ലക്ഷണം കണ്ടയുടനെ കോളജ് അധികൃതർ സ്വമേധയാ അടിയന്തിര നടപടി സ്വീകരിച്ചു. ആരോഗ്യവകുപ്പിന്‍റെ നിർദേശം ലഭിക്കുന്നതിനു മുമ്ബു തന്നെ കോളജ് അടച്ചിടുകയും രോഗബാധ കണ്ടെത്തിയ കുട്ടികളെ അടിയന്തിരമായി വൈദ്യ പരിശോധനക്കും വിധേയമാക്കി.