തിരുവനന്തപുരം : കേടായ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോയ വൃദ്ധനെ കണ്ടെത്തിയത് ഒന്നര ദിവസത്തിന് ശേഷം. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ ഓര്‍ത്തോ ഒപിയില്‍ വന്ന രവീന്ദ്രന്‍ നായര്‍ എന്നയാളെയാണ് കണ്ടെത്തിയത്.ശനിയാഴ്ച 11 മണിക്ക് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയയാളെ കണ്ടെത്തിയത് ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍ സാങ്കേതികപ്രശ്‌നം പരിഹരിച്ചപ്പോള്‍.
തിരുവനന്തപുരം സ്വദേശിയാണ് രവീന്ദ്രന്‍നായകര്‍. ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍ ഒരാള്‍ അകത്ത് കിടക്കുന്നത് കാണുകയായിരുന്നു. നടുവ് വേദനയ്ക്ക് ചികിത്സിക്കാനായി ശനിയാഴ്ച എത്തിയ രവീന്ദ്രന്‍നായര്‍ ശനിയാഴ്ച 12 മണിയോടെ പടികയറാന്‍ ബുദ്ധിമുട്ടായതിനാല്‍ ലിഫ്റ്റില്‍ കയറുകയായിരുന്നു. എന്നാല്‍ ലിഫ്റ്റ് കേടായിരുന്ന വിവരം ഇദ്ദേഹം അറിച്ചിരുന്നില്ല. കേടായ ലിഫ്റ്റില്‍ ആരെങ്കിലും ഉണ്ടോയെന്ന് അധികൃതര്‍ നോക്കിയുമില്ല.