നെടുങ്കണ്ടം: വാഹന പരിശോധനാ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് നെടുങ്കണ്ടത്തെ ഉടുമ്ബന്‍ചോല ജോയിന്റ് ആര്‍ടി ഓഫീസ് കൗണ്ടറുകള്‍ രണ്ടംഗ സംഘം തല്ലിത്തകര്‍ത്തു.ഇന്നലെ വൈകുന്നേരമാണ് സംഭവം. ഫിറ്റ്‌നസ് ടെസ്റ്റിനായി എത്തിച്ച ഒരു പിക്ക്‌അപ് വാഹനത്തില്‍ ഘടിപ്പിച്ച അനധികൃത ഭാഗം നീക്കം ചെയ്യണമെന്നും ഇത് നീക്കം ചെയ്ത് കഴിഞ്ഞ് എത്തിയാല്‍ ഉടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് ഉച്ചകഴിഞ്ഞ് ഈ ഭാഗം മാറ്റിയതിന് ശേഷം വാഹനം വീണ്ടും പരിശോധനക്കെത്തിച്ചു. ഇതിനിടെ രണ്ടുപേര്‍ എത്തി ഇത് ചോദ്യം ചെയ്യുകയും മോട്ടര്‍ വാഹന വകുപ്പ് ഓഫീസില്‍ കടന്നു കയറി അതിക്രമം നടത്തുകയുമായിരുന്നു. ആര്‍.ടി.ഒ ഓഫീസിന്റെ രണ്ട് കൗണ്ടറുകള്‍ തല്ലിത്തകര്‍ത്തു.