പുനെയില്‍ ഭാര്യയെയും സഹോദരപുത്രനെയും കൊലപ്പെടുത്തിയശേഷം എ.സി.പി. ജീവനൊടുക്കി.അമരാവതി അസിസ്റ്റൻറ് പോലീസ് കമ്മിഷണര്‍ ഭാരത് ഗെയ്ക്‌വാദാണ് (57) ഭാര്യയെയും അനന്തരവനെയും വെടിവെച്ചുകൊന്നശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്.ഗെയ്ക്‌വാദിന്റെ ഭാര്യ മോനി ഗെയ്ക്‌വാദ് (44), സഹോദരപുത്രൻ ദീപക് ഗെയ്ക്‌വാദ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്.
പുണെ ബാനേര് ബാലേവാഡിയിലെ ഗെയ്ക്‌വാദിന്റെ ബംഗ്ലാവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കൊലപാതകത്തിനുപിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.