പാലക്കാട്: ഭാര്യയെയും മകളെയും അമ്മയെയും കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പട്ടാമ്പി കൂഴാവൂര്‍ സ്വദേശി സജീവ്(35) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.മാരകമായി പരിക്കേറ്റ ഇയാളുടെ ഭാര്യ ആതിര (30) മരിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം.
മൂന്ന് പേരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പ്രതി സ്വയം കഴുത്തില്‍ കുത്തി മരിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ ഭാര്യ ആതിര മരിച്ചു. ആതിരയ്‌ക്ക് കഴുത്തിനും സജീവിന്റെ അമ്മയ്‌ക്കും മകള്‍ക്കും ദേഹത്തുമാണ് കുത്തേറ്റത്. പ്രതിയുടെ പിതാവ് പുറത്ത് പോയ സമയം ആണ് സംഭവം നടന്നത്.കുറച്ച് ദിവസമായി ഇയാളുടെ സ്വഭാവത്തില്‍ അസ്വഭാവിക ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.