ഹരിപ്പാട്: അമ്മയുടെ മരണത്തിന് പിന്നാലെ മകനും മരിച്ചു. തമിഴ്നാട്ടില്‍ വച്ച് മരിച്ച അമ്മയെ കാണാന്‍ പോകുന്നതിനിടയിലാണ് മകന്‍ കുഴഞ്ഞ് വീണ് മരിച്ചത്.വീയപുരം പായിപ്പാട് കുന്നേല്‍ അശോകന്‍(59 )ആണ് മരിച്ചത്. തൃശൂലം കാഞ്ചിപുരം അമ്മന്‍ നഗറില്‍ താമസിക്കുന്ന അശോകന്‍റെ അമ്മ ശാരദ കഴിഞ്ഞ ദീവസമാണ് മരിച്ചത്. 79കാരിയായ ശാരദയുടെ മരണവാര്‍ത്ത ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബസമേതം ട്രെയിനില്‍ സേലത്തേക്ക് പോവുകയായിരുന്നു അശോകന്‍.യാത്രയ്ക്കിടെ ഹൃദയ വാല്‍വിന് തകരാറുള്ള അശോകന് ട്രെയിനില്‍ വച്ച് ശ്വാസതടസം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. അശോകന് ഉടന്‍ തന്നെ റെയില്‍വേ അധികൃതര്‍ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യം ചെയ്ത് നല്‍കിയിരുന്നെങ്കിലുംമരണം സംഭവിക്കുകയായിര
രുന്നു.