തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയില്‍ മഴയെ തുടര്‍ന്ന് റോഡില്‍ ബൈക്ക് തെന്നി നെഞ്ചിടിച്ച് വീണ് യുവാവ് മരിച്ചു.തൃപ്പൂണിത്തുറ തെക്കുംഭാഗം ഗീതാഞ്ജലിയില്‍ ദാസ് ബാബുവിന്റെയും ഗീതയുടെയും മകന്‍ കിഷന്‍ രാജിനാണ് (28) ജീവന്‍ നഷ്ടമായത്.
ഇന്നലെ വൈകീട്ട് 4 മണിയോടെ ഇരുമ്ബനം മേല്‍പ്പാലത്തിലാണ് അപകടം സംഭവിച്ചത്. മഴ പെയ്തു കിടന്ന റോഡില്‍ ബൈക്ക് തെന്നി യുവാവ് നെഞ്ചിടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ കാക്കനാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയായപ്പോഴേക്കും മരിച്ചു.