കല്‍പ്പറ്റ: വയനാട്ടില്‍ കടുവാ ഭീഷണിക്ക് പിന്നാലെ കരടിയും ജനവാസ മേഖലയില്‍ ഇറങ്ങി. പുല്‍പ്പള്ളി മേഖലയില്‍ കടുവയെ കൊണ്ട് ജനങ്ങളാകെ പേടിച്ച് വിറച്ച് ഇരിക്കുമ്പോഴാണ് കരടി എത്തിയിരിക്കുന്നത്. പുല്‍പ്പള്ളി പഞ്ചായത്തിലെ 56, ചീയമ്ബം പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ച്ചയായി കരടി എത്തുന്നത്. ഏത് നിമിഷമാണ് ഇവ ആക്രമിക്കുന്നതെന്ന് പറയാനാവില്ല.
വിളവെടുപ്പ് സമയത്ത് കര്‍ഷകര്‍ക്ക് തോട്ടത്തില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ കാപ്പി പറിക്കാനെത്തിയ അച്ഛനും, മകനും നേരെ കരടി ചാടിവീണു. ഇതോടെ നാട്ടുകാര്‍ പകല്‍ നേരങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്.കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒരു വീടിന്റെ പിന്‍ഭാഗത്തായി കരടിയെ കണ്ടവരുണ്ട്. നാട്ടുകാര്‍ ബഹളം വെച്ചാണ് ഈ കരടിയെ ഓടിച്ച് വിട്ടത്. ഇതിന് സമീപത്തുള്ള സ്ഥലങ്ങളിലെല്ലാം കരടി വീണ്ടുമെത്തി. ശനിയാഴ്ച്ച രാത്രിയും കരടിയുടെ സാന്നിധ്യമുണ്ടായിരുന്നു.