പരിശീലനത്തിനിടെ എയര്‍ ഇന്ത്യാ പൈലറ്റിന് ദാരുണാന്ത്യം. വ്യാഴാഴ്ച്ച രാവിലെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍വെച്ചാണ് മുപ്പതുകാരനായ ഹിമ്മാനില്‍ കുമാര്‍ ഹൃദയാഘാതം മൂലം മരിച്ചത്.എയര്‍പോര്‍ട്ടിലെ മൂന്നാമത്തെ ടെര്‍മിനലില്‍ എയര്‍ ഇന്ത്യാ ഓപ്പറേഷന്‍സ് വകുപ്പിന്റെ ട്രെയിനിംഗ് സെഷനില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ഹിമ്മാനിലിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സീനിയര്‍ കമാന്‍ഡറായ ഹിമ്മാനില്‍, ചെറിയ വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാര്‍ക്ക് വൈഡ് ബോഡി വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലിപ്പിക്കുന്ന സെഷനിലായിരുന്നു . ഒക്ടോബര്‍ 3നാണ് സെഷന്‍ ആരംഭിച്ചത്.