ജെഇഇ മെയിന്‍സില്‍ മികച്ച വിജയവുമായി ആകാശ് വിദ്യാര്‍ഥികൾ

തിരുവനന്തപുരം: ജെ.ഇ.ഇ മെയിന്‍സ് ആദ്യഘട്ടത്തില്‍ 99 ശതമാനത്തിലേറെ മാര്‍ക്ക് നേടി തിരുവനന്തപുരം ആകാശിലെ മൂന്ന് വിദ്യാര്‍ഥികള്‍. ഗൗരി എം.ആര്‍, പ്രണവ് എന്‍.എം, നിരഞ്ജന്‍ എ.കെ എന്നിവരാണ് മികച്ച വിജയം നേടിയത്. ഗൗരിക്ക് 99.75ഉം പ്രണവിന് 99.69ഉം നിരഞ്ജന് 99.43 ശതമാനവും മാര്‍ക്കുകള്‍ ലഭിച്ചു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ആദ്യഘട്ടപരീക്ഷയുടെ ഫലമാണ് പുറത്തുവന്നത്.

ഐഐടി, ജെഇഇ പരിശീലനത്തിനുള്ള ആകാശ് ബൈജൂസിലെ ദ്വിവര്‍ഷ ക്ലാസ് റൂം വിദ്യാര്‍ഥികളായിരുന്നു നാലു പേരും. ആശയങ്ങള്‍ മനസിലാക്കിയുള്ള പരിശ്രമവും വ്യക്തമായ പഠന സമയക്രമവുമാണ് മികച്ച വിജയത്തിലെത്താന്‍ സഹായിച്ചതെന്നും അതിന് ആകാശ് ബൈജൂസില്‍ നിന്നുള്ള പരിശീലനം ഏറെ ഗുണം ചെയ്തതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
രാജ്യത്തുടനീളം 9 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ  പ്രവേശന പരീക്ഷയാണ് ജെഇഇ മെയിന്‍സ്. വിജയികള്‍ക്ക് രാജ്യത്തെ പ്രമുഖ ഐ.ഐ.ടികളിലും എന്‍.ഐ.ടി.കളിലും കേന്ദ്രസര്‍ക്കാര്‍ കോളേജുകളിലും പ്രവേശനം ലഭിക്കും. ലോകത്തിലെ തന്നെ മത്സരപരീക്ഷകളില്‍ ഏറെ ബുദ്ധിമുട്ടുള്ളവയിലൊന്നാണ് ജെഇഇ മെയിന്‍സ്. വിദ്യാര്‍ത്ഥികളുടെ മാതൃകപരമായ നേട്ടത്തിന് ആകാശ് ബൈജൂസ് മാനേജിങ് ഡയറക്ടര്‍ ആകാശ് ചൗധരി  അഭിനന്ദനങ്ങള്‍ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

14 − eleven =