തിരുവനന്തപുരം: നിയമന കോഴ തട്ടിപ്പ് കേസില്‍ അഖില്‍ സജീവ് ഉള്‍പ്പെടെ കോട്ടയത്ത് നടത്തിയത് വൻ തട്ടിപ്പെന് പൊലിസ്.കേസില്‍ അറസ്റ്റിലായ റഹീസിന്റെ വാട്സ് ആപ്പ് ചാറ്റില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ സംഘം നിയമന തട്ടിപ്പ് നടത്തിയതായി പൊലീസിന് സംശയമുണ്ട്. കേസില്‍ കോട്ടയം എസ്പിക്ക് കന്റോണ്‍മെന്റ് പൊലിസ് റിപ്പോര്‍ട്ട് നല്‍കും. ഇടനിലക്കാരനെന്ന് സംശയിക്കുന്ന ബാസിത്തിന്റെ ഫോണിലെ വിവരങ്ങള്‍ മാച്ചു കളഞ്ഞതായും പൊലിസ് പറയുന്നു. അതിനിടെ, പരാതി ഉന്നയിച്ച ഹരിദാസിന് വേണ്ടിയും പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ്.