കേരള ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് 11ന് ഇറക്കിയ വിജ്ഞാപനത്തിന് എതിരെ അഖില തന്ത്രി പ്രചാരസഭയുടെ പ്രതിഷേധം. ഇത്തരം പ്രവർത്തികൾക്കെതിരെ പ്രചാരസഭ ശക്തിയായി പ്രതികരിക്കും എന്ന് സഭ ചെയർമാൻ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി, ജനറൽ സെക്രട്ടറി കെ. രാജേഷ്, ട്രഷറർ കെ എസ് ബ്രിജേഷ് എന്നിവർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. കേരള ക്ഷേത്രപൂജാ പദ്ധതിയിൽ, തന്ത്രം, ആചാരങ്ങൾ എന്നിവക്കെതിരെ ഉയരുന്ന വെല്ലുവിളികൾ ശക്തമായി സഭ നേരിടും.കേരള ക്ഷേത്രപൂജാ പദ്ധതി യിൽ തന്ത്രത്തിന്റെ പ്രാധാന്യം, ഉന്മൂലനം സംഭവിക്കുന്നക്ഷേത്രങ്ങളുടെ സംരക്ഷണം, കൂടുതൽ തന്ത്രവിദ്യ പീഠങ്ങൾ സ്റ്റാപിക്കുക തുടങ്ങിയവയും സഭ ലക്ഷ്യം ഇടുന്നുണ്ട്.