തിരുവനന്തപുരം:- തപസ്യ കലാസാഹിത്യവേദിയുടെ ഈ വർഷത്തെ അക്കിത്തം പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് നൽകും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബർ 18ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരിക്കുന്ന അക്കിത്തം അനുസ്മരണ പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. തപസ്യ സംസ്ഥാന അധ്യക്ഷൻ പ്രൊഫസർ പിജി ഹരിദാസ് കല്ലറ അജയൻ സെക്രട്ടറി ജി എം മഹേഷ് ബിപിൻ ചന്ദ്രൻ കെ വി രാജേന്ദ്രൻതുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.