ആലപ്പുഴ ഹരിപ്പാട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കാഞ്ഞൂര്‍ കോട്ടയ്ക്കകം സ്‌നേഹതീരം വീട്ടില്‍ പരേതനായ മുത്തേഷിന്റെ മകള്‍ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്.വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്.കുട്ടിയുടെ മുത്തശ്ശി ശാന്തയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അയല്‍വാസികളെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പഠിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാവ് വഴക്ക് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം.