ചിറയിൻകീഴ്ന് സമീപം കിഴുവിലം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡായ മുടപുരത്ത് 67കാരനായ പ്രതാപൻ്റെ വാക്കുകളാണിത്. ഭാര്യയും 2 മക്കളുമുള്ള ഇദ്ദേഹത്തിന് ശ്വാസം മുട്ടും മറ്റസുഖങ്ങൾ മൂലവും ജോലിക്ക് പോകാൻ കഴിയില്ല. കൂടപ്പിറന്ന 6 സഹോദരിമാർക്കും കൂടി ഉള്ള കുടുബ സ്വത്താണ് 3 സെൻ്റെ. അതിലുണ്ടായിരുന്ന ചെറിയ വീടാണ് കഴിഞ്ഞ ഏതാനം ദിവസങ്ങൾക്ക് മുമ്പ് പാതിരാത്രി ഇടിഞ്ഞു കട്ടിലിൽക്കൂടി വീണത്. പ്രതാപൻ മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തിൻ്റെ ഗ്യാസ് സിലിണ്ടർ സഹിതം ചുവരിടിഞ്ഞു വീണ അവശിഷ്ടങ്ങൾക്കടിയിലാണ്. ക്യാൻസർ രോഗിയായ ഭാര്യ, വിധവയായ മകളോടും ചെറുമക്കളോടും ഓപ്പമാണവർ. മകനും ഭാര്യയും ഒപ്പും ഉണ്ടങ്കിലും അവരാരും പ്രതാപൻ്റെ കാര്യങ്ങളിൽ താത്പര്യം കാണിക്കുന്നുമില്ല. പഞ്ചായത്ത് അധികാരികൾ നിയമ വശങ്ങൾ പറഞ്ഞു കയ്യൊഴിയുന്നു. ഈ മനുഷ്യൻ എന്ത് ചെയ്യണം ആത്മഹത്യ ചെയ്യണമോ?