തിരുവനന്തപുരം :ആൾ കേരള സയന്റിഫിക് &സർജിക്കൽസ് ഡീ ലേഴ്‌സ് അസോസിയേഷൻ മുപ്പത്തി രണ്ടാമത് സംസ്ഥാന സമ്മേളനം 11ന് ശനിയാഴ്ച രാവിലെ 9മുതൽ വൈകുന്നേരം 5വരെ നടക്കും. സംസ്ഥാന സമ്മേളനം ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു. സംഘടന സംസ്ഥാന പ്രസിഡന്റ് പി എൻ ബാലസുബ്രഹ്മണ്യൻ അധ്യക്ഷൻ ആയിരിക്കും. ചാരിറ്റിയുടെ ഭാഗമായി വീൽ ചെയറുകൾ വിതരണം ചെയ്യും. യോഗത്തിൽ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘടന ഭാരവാഹികൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.