കൊല്ലപ്പെട്ട യുക്രെയ്ന്‍ സൈനികരുടെ അവയവങ്ങള്‍ റഷ്യ മോഷ്ടിച്ച് വില്‍ക്കുന്നതായി ആരോപണം. യുക്രേനിയന്‍ യുദ്ധ തടവുകാരന്റെ ഭാര്യയാണ് ആരോപണവുമായി രംഗത്തെത്തിയത്.എന്നാല്‍ ഗുരുതര ആരോപണം റഷ്യന്‍ അധികൃതര്‍ നിഷേധിച്ചു തങ്ങളെ പൈശാചികവത്കരിക്കാനുള്ള പ്രചരണമാണിതെന്നാണ് റഷ്യയുടെ പ്രതികരണം.
യുക്രെയ്‌ന് വിട്ടുനല്‍കിയ സൈനികരുടെ മൃതദേഹങ്ങള്‍ പലതും പ്രധാന അവയവങ്ങള്‍ ഇല്ലാത്ത അവസ്ഥയിലായിരുന്നെന്ന് ഫ്രീഡം ടു ഡിഫന്‍ഡേഴ്‌സ് ഓഫ് മരിയുപോള്‍ ഗ്രൂപ്പിന്റെ മേധാവി ലാറിസ സലേവ പറഞ്ഞു. തുര്‍ക്കിയിലെ അങ്കാറയില്‍ യുദ്ധ തടവുകാരുടെ കുടുംബങ്ങളുടെ പ്രതിനിധികളും തുര്‍ക്കിയിലെ യുക്രേനിയന്‍ അംബാസഡര്‍ വാസില്‍ ബോഡ്‌സറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സലേവ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
യുക്രേനിയന്‍ യുദ്ധ തടവുകാരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന അവയവ കച്ചവട മാഫിയ റഷ്യയില്‍ സജീവമാണെന്‌ന് സലേവ പറയുന്നു. തടവറയില്‍ പീഡിപ്പിക്കപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ലഭിക്കുമ്ബോള്‍ അതില്‍ അവയവങ്ങളില്ലാത്ത മൃതശരീരങ്ങളും ഉണ്ടാകാറുണ്ട്. ഈ കുറ്റകൃത്യം തടയാന്‍ ലോകം ഇതു ചര്‍ച്ച ചെയ്യേണ്ടതുണ്ട്, അവര്‍ പറഞ്ഞു.