ഭക്ഷ്യക്കിറ്റിന് പിന്നാലെ കെട്ടുകണക്കിന് വസ്ത്രങ്ങളും പിടിച്ചെടുത്തു. വയനാട് മണ്ഡലത്തിലെ തിരുവമ്ബാടിയില്‍ നിന്നാണ് ഫ്‌ളയിങ് സ്‌ക്വാഡ് വസ്ത്രക്കെട്ടുകള്‍ പിടിച്ചെടുത്തത്.കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്. ബിജെപി വിതരണത്തിന് എത്തിച്ചതാണ് വസ്ത്രങ്ങളെന്ന് പരാതിയുണ്ട്.
വയനാട്ടില്‍ ഇന്ന് വീണ്ടും ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയിരുന്നു. തെക്കുംതറയിലെ ഒരു വീട്ടില്‍ നിന്നുമാണ് കിറ്റുകള്‍ കണ്ടെത്തിയത്. 167 കിറ്റുകളാണ് പിടികൂടിയത്. ബിജെപി അനുഭാവി ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ പിടികൂടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് കിറ്റെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.
വിഷുവിന് വിതരണം ചെയ്യാന്‍ എത്തിച്ച കിറ്റുകളാണ് ഇതെന്നാണ് വീട്ടുടമയുടെ മൊഴി. 480 രൂപയോളം വില വരുന്ന വസ്തുക്കളടങ്ങിയ കിറ്റുകളാണ് കണ്ടെത്തിയത്.