നെടുമങ്ങാട്: വാളിക്കോട് റിംസ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ അലുമിനിയം ചുവരിന്റെ പാളി പൊളിച്ചുമാറ്റി 4000 രൂപ വിലവരുന്ന പതിനൊന്ന് കഷ്ണം അലുമിനിയം ഫ്രെയിം മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍.നെടുമങ്ങാട് മഞ്ച പേരുമല തടത്തരികത്തു വീട്ടില്‍ നിന്ന് കരകുളം വേങ്കോട് മുല്ലശേരി തോപ്പ് നെയ്യപ്പള്ളി തെക്കുംകര വീട്ടില്‍ ഷൈജു(38), പൂവത്തൂര്‍ ചെല്ലാംകോട് പുന്നപ്പുരം രേവതി ഭവനില്‍ രാജീവ്(42)എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. വാളിക്കോട് റിംസ് ആശുപത്രിക്കു സമീപം താമസിക്കുന്ന ശിവാനന്ദന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്നാം പ്രതി ഷൈജുവിനെതിരെ കരമന പൊലീസ് സ്റ്റേഷനില്‍ കൊലപാതകക്കേസും നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പത്തോളം ക്രിമിനല്‍ കേസുകളും നിലവിലുണ്ട്.