തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽഒന്നായ കുന്നപ്പുഴ ഞാലീ ക്കോണം മുപ്പന്തൽ ഇശക്കി അമ്മൻ ക്ഷേത്രത്തിലെ അമ്മൻ കൊട മഹോത്സവം മെയ് 9ന് ചൊവ്വാഴ്ച നടക്കും.രാവിലെ 8മണിക്ക് അലങ്കാരദീപാരാധന,9.50ന് ദേവിയെ പാടികുടിയിരുത്തുന്നു.11മണിക്ക് ചരിത്ര പ്രസിദ്ധമായ പൊങ്കാല,12.30ക്ക് മഞ്ഞ നീരാട്ട്,1മണിക്ക് ഊട്ടു പടപ്പ്,വൈകുന്നേരം 5മണിക്ക് കുംഭ കുടം എഴുന്നള്ളിപ്പ്,രാത്രി 10ന് വലിയ പടുക്ക,12ന് പൂപ്പട,1മണിക്ക് മംഗള ഗുരുസി യോടെ ഈ വർഷത്തെ അമ്മൻ കൊട മഹോത്സവത്തിനു സമാപനം ആകും.