മാഞ്ഞൂര്‍: മാഞ്ഞൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ആര്‍പ്പൂക്കര മുട്ടത്തുമന യദുകൃഷ്ണ (25), കൊല്ലം ഓച്ചിറ പള്ളിയാമ്ബല്‍ അമൃതാ കൃഷണന്‍ (25) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇരുവരുടെയും കാലുകള്‍ക്കാണ് കൂടുതല്‍ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും മുട്ടുചിറ എച്ച്‌ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തോടെ മാഞ്ഞൂരിലാണ് അപകടം സംഭവിച്ചത്. കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന കാറും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് കോട്ടയം – എറണാകുളം റോഡില്‍ വാഹനഗതാഗത തടസം നേരിട്ടു.