ചേര്‍ത്തല: ചേര്‍ത്തലയില്‍ വെള്ളിയാകുളത്ത് കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 യാത്രക്കാര്‍ക്ക് പരുക്കേറ്റു.ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. സ്വകാര്യ ബസ് സമീപത്തെ മതിലില്‍ ഇടിച്ചു നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.സ്വകാര്യ ബസ് ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. ചേര്‍ത്തലയില്‍നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും, കോട്ടയത്തുനിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടേയും മുൻഭാഗം തകര്‍ന്നു.പരുക്കേറ്റവരെ ഉടൻ തന്നെ ചേര്‍ത്തല – കോട്ടയം മെഡിക്കല്‍ കോളജ്, ചേര്‍ത്തല താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. യാത്രക്കാരെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്.