ബംഗളൂരു: ബാഗല്‍കോട്ടില്‍ തിങ്കളാഴ്ച സ്കൂള്‍ ബസും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു വിദ്യാർഥികള്‍ മരിച്ചു.എട്ടുപേർക്ക് പരിക്കേറ്റു. ജമഖണ്ഡി ടൗണിനോട് ചേർന്ന അളഗൂർ ഗ്രാമത്തിലാണ് അപകടം. അളഗൂർ വർധമാന എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പി.യു.സി ഒന്നാം വർഷ വിദ്യാർഥികളായ വി. സാഗർ (17), എൻ. ബസവരാജ്(17), ഒമ്ബതാം ക്ലാസ് വിദ്യാർഥികളായ കെ. ശ്വേത(13), ജി. ഗോവിന്ദ (13) എന്നിവരാണ് മരിച്ചത്.സ്കൂള്‍ വാർഷിക സഹവാസ ക്യാമ്ബ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികള്‍ സഞ്ചരിച്ച വാഹനം തിങ്കളാഴ്ച പുലർച്ചയാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് പറഞ്ഞു. വിജനമായ സ്ഥലത്തായിരുന്നു അപകടം.അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.