ചെങ്ങന്നൂര്‍: മുളക്കുഴയില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരുകാര്‍ തലകീഴ് മറിഞ്ഞു. മുളക്കുഴ സെഞ്ച്വറി കവലയ്ക്കും ആഞ്ഞിലിമൂടിനും ഇടയിലാണ് അപകടം.ചിങ്ങവനത്ത് നിന്ന് അടൂരിലേക്ക് പോവുകയായിരുന്ന കാറിന്റെ മുന്‍ഭാഗത്തേക്ക് എതിര്‍ ദിശയില്‍ എത്തിയ വാഗണര്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ സമീപമുള്ള കാനയിലേക്ക് തലകീഴായി മറിഞ്ഞു. ചിങ്ങവനം സ്വദേശി നിജിലും അഞ്ച് പേരുമാണ് കാറിലുണ്ടായത്. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. എതിര്‍ ദിശയില്‍ വന്ന കാറിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.