മെക്സികോ സിറ്റി: മെക്സികോ അതിര്‍ത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുജറാത്ത് നിവാസി അപകടത്തില്‍ മരിച്ചു.ഗാന്ധിനഗര്‍ സ്വദേശി ബ്രിജ്കുമാര്‍ യാദവാണ് മരിച്ചത്.
യുപി സ്വദേശിയായ ബ്രിജ്കുമാര്‍ ഗുജറാത്തില്‍ കുടുംബസമേതം താമസിച്ചുവരുകയായിരുന്നു. അതിര്‍ത്തിയിലെ 30 അടി ഉയരമുള്ള “മതില്‍’ കടക്കാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു. ഭാര്യക്കും മൂന്നു വയസുള്ള മകനും ഗുരുതര പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഗുജറാത്തിലെ കലോല്‍ മേഖലയില്‍ ഫാക്ടറി തൊഴിലാളിയായിരുന്നു.