മലപ്പുറം: കോടതി വളപ്പില്‍ ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റഅ ചെയ്തു. മേലാറ്റൂര്‍ എടപ്പറ്റ സ്വദേശി മഠത്തില്‍ മന്‍സൂര്‍ അലിയെ (42) ആണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് മലപ്പുറം സിവില്‍സ്റ്റേഷനിലെ കുടുംബക്കോടതി പരിസരത്താണ് സംഭവം. അഭിഭാഷകരും കക്ഷികളും ഇടപെട്ടു തടഞ്ഞതിനാല്‍ ദുരന്തം ഒഴിവായി.മന്‍സൂര്‍ അലിയുടെ ഭാര്യ വെള്ളിയഞ്ചേരി കുണ്ടുകുന്നന്‍ റുബീനയെ ആണ് മന്‍സൂര്‍ അലി അപായപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് ഇവരുടെ കേസ് മലപ്പുറം കുടുംബക്കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ കേസ്പരിഗണിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതോടെ മന്‍സൂര്‍ കുപ്പിയിലാക്കി വാഹനത്തില്‍ കരുതിയിരുന്ന പെട്രോള്‍ റുബീനയുടെ ദേഹത്തൊഴിച്ച ശേഷം കത്തിക്കാനായി ലൈറ്റര്‍ പുറത്തെടുത്തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.