തിരുവനന്തപുരം : ഇല്ലാത്ത അവകാശ വാദങ്ങൾ ഉന്നയിച്ചു വിള ക്കിത്തലനായർ മഹാ സഭ ജനറൽ സെക്രട്ടറി വെങ്ങാനൂർ വിജയകുമാറിനെ സമൂഹ മാധ്യമങ്ങളിൽ കൂടി താറടിക്കാൻ ശ്രമിച്ചത്തിനെതിരെ വിള ക്കിത്തല നായർ സഭ എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടന യുടെ ഭാരവാഹി സുരേഷ് കുന്നത്തിനെതിരെ നിയമ നടപടിയും ആയി വെങ്ങാനൂർ വിജയകുമാർ രംഗത്ത്.2011ൽ ടി 647/2011ൽ രജിസ്റ്റർ ചെയ്ത് അതിന്റെ ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുന്ന യാളാണ് വെങ്ങാനൂർ വിജയകുമാർ. ഈ സംഘടനയുടെ പരിശ്രമം കൊണ്ടാണ് ഗോപി കമ്മിഷൻ മുൻപിൽ ഹാജരായി ഈ സമുദായത്തിനു വിദ്യാഭ്യാസ ആ നുകൂല്യങ്ങൾ നേടി കൊടുത്തത് എന്നാണ് വിജയകുമാർതെളിവുകൾ വച്ച് സാക്ഷ്യപെടുത്തുന്നത്.എന്നാൽ 2020ൽ തുടങ്ങിയ വിള ക്കിത്തല നായർ സഭയുടെ ആൾ ആയ സുരേഷ് കുന്നത്തിനു ഒരു അപകടം ഉണ്ടായി എന്നും, ആ അവസരത്തിൽ സുരേഷ് കുന്നത്തിന്റെ സംഘടനയിൽ അംഗം അല്ലാത്തതും, സമാന പേരുള്ള മറ്റൊരു സംഘടനയുടെ ജനറൽ സെക്രട്ടറി ആയ വെങ്ങാനൂർ വിജയകുമാറിന് താത് ക്കാലിക ചുമതല സുരേഷ് കുന്നത്തു ഏല്പിച്ചു എന്നും, അവരാണ് വിദ്യാ ഭ്യാസ ആനു കൂല്യങ്ങൾ സമുദായത്തിന് വേണ്ടി നേടി എടുത്തു എന്നതാണ് സുരേഷ് കുന്നത്തു പ്രചരിപ്പിക്കുന്നതും, അവകാശ വാദം ഉന്നയിക്കുന്നതും. ഇത് ശുദ്ധ നുണ യാണെന്നും, ഇതിന്റെ പേരിൽ സുരേഷ് കുന്നത്തു ആൾക്കാരെ പറഞ്ഞ് പറ്റിക്കുക യാണെന്നും ആണ് വെങ്ങാനൂർ വിജയകുമാർ വാദിക്കുന്നത്. വെങ്ങാനൂർ വിജയകുമാറിനെതിരെ സമൂഹ മാധ്യമങ്ങളിൽ കൂടി സുരേഷ് കുന്നത്തു നടത്തുന്ന പ്രചാരണ ങ്ങൾവിലപ്പോകില്ല എന്നും, തെറ്റായ വിവരങ്ങൾ പിൻവലിച്ചു സുരേഷ് കുന്നത്തു മാപ്പ് പറഞ്ഞില്ലെങ്കിൽ മാന നഷ്ട കേസുമായി വെങ്ങാനൂർ വിജയകുമാർ മുന്നോട്ടു പോകുമെന്ന് അഭിഭാഷകൻ മുഖാ ന്തിരംനൽകിയ വക്കീൽ നോട്ടിസിൽ പറയുന്നു.