പെരിങ്ങമല : കല്ലിയൂര്‍ പെരിങ്ങമ്മലയില്‍ വെട്ടുകത്തിയുമായി കടയില്‍ കയറി ജീവനക്കാരിയെ കുത്തികൊല്ലപ്പെടുത്താന്‍ ശ്രമം. സ്ത്രീ ഇറങ്ങി ഓടി രക്ഷപ്പെട്ടു. സ്ത്രീയുടെ അയല്‍വാസിയായ യുവാവാണ് ആക്രമണം നടത്തിയത്. കല്ലിയൂര്‍ പെരിങ്ങമ്മലയില്‍ രാഗേഷിന്റെ ഉടമസ്ഥതയിലുള്ള അനഘ ഹോട്ട് ചിപ്സിലാണ് സംഭവം.സംഭവത്തില്‍ ഭയന്ന സ്ത്രീ ഇറങ്ങിയോടി കടയ്ക്ക് പിന്നില്‍ ഒളിച്ചു. വെട്ടുകത്തി വീശിയതോടെ കടയുടമ കയ്യില്‍ കിട്ടിയ വസ്തുവെടുത്ത് യുവാവിനെ തടുത്തു. നാട്ടുകാര്‍ എത്തിയതോടെ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഒപ്പം വന്നവരുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.കല്ലിയൂര്‍ ചുടുകണ്ടാംവിള സ്വദേശിയായ യുവാവുമായുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പ്രതി മുന്‍പ് പടക്കമേറ് കേസിലുള്‍പ്പെടെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.