ബേതുല്‍: മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ എട്ടുവയസുകാരന്‍ മരിച്ചു. ബേതുല്‍ ജില്ലയിലെ മാണ്ഡവി ഗ്രാമത്തില്‍ ഡിസംബര്‍ 6നായിരുന്നു സംഭവം.ഫാമില്‍ കളിക്കുന്നതിനിടെ 8 വയസുകാരന്‍ തന്‍മയ് സാഹു 55 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സംസ്ഥാന ദുരന്ത നിവാരണസേന, ഹോം ഗാര്‍ഡ്, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
നാല് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവില്‍ തന്‍മയെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ബേതുല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കുട്ടിയെ രക്ഷിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് തന്‍മയുടെ കുടുംബം രംഗത്തെത്തി.ഒരു ഉന്നത നേതാവിന്റെ മകനായിരുന്നെങ്കില്‍ മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ എട്ടുവയസുകാരന്‍ മരിച്ചുരക്ഷിക്കാന്‍ ഇത്രയും സമയമെടുക്കുമായിരുന്നോ എന്നാണ് കുട്ടിയുടെ അമ്മയുടെ ചോദ്യം.