എറണാകുളം: പാലക്കുഴയില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പന ഉപ്പു കണ്ടം ഭാഗത്ത് നെല്ലിക്കല്‍ വീട്ടില്‍ വെള്ളക്കിളി (70), ഭാര്യ ഓമന (65) എന്നിവരാണ് മരിച്ചത്.രണ്ട് പെണ്‍മക്കളെയും വിവാഹം കഴിച്ചയച്ചതിനാല്‍ പ്രായമായ ഇവര്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ കുറേ ദിവസമായി വെള്ളക്കിളിയെ ജംഗ്ഷനിലേക്ക് കാണാത്തതിനെ തുടര്‍ന്ന് ആളുകള്‍ വീട്ടിലെത്തിയപ്പോഴാണ് മരണപ്പെട്ടു കിടക്കുന്നതായി കണ്ടത്. ഇവരുടെ വീടിനടുത്ത് മറ്റ് വീടുകള്‍ ഇല്ല. ശവശരീരത്തിന് നാലുദിവസത്തോളം പഴക്കം തോന്നിക്കുന്നുണ്ട്. കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.