ക്ഷേത്രക്കുളക്കടവില്‍ നിന്ന് മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് വയോധികന്‍ മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ട്കാവിലാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ അപകടമുണ്ടായത്.പൊയില്‍ക്കാവ് മണന്തല ചന്ദ്രന്‍(69) ആണ് മരിച്ചത്. പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തിലെ കുളത്തില്‍ മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ വീണതെന്നാണ് ലഭിക്കുന്ന വിവരം.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.