ഏടക്കര: മരുമകന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു. മരുത മത്തളപ്പാറ ആനടിയില്‍ പ്രഭാകരനാണ്(77) മരിച്ചത്. മകളുടെ ഭര്‍ത്താവ് മനോജിന്റെ വെട്ടേറ്റാണ് പ്രഭാകരൻ മരിച്ചത്.ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം നടത്തിയ ശേഷം പ്രതി കത്തിയുമായി വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.