വടക്കഞ്ചേരിയില്‍ വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് : വടക്കഞ്ചേരിയില്‍ വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി പല്ലാറോഡില്‍ ആണ് സംഭവം.കണക്കൻ തുരുത്തി പല്ലാറോഡ് നാരായണൻ (70) നെയാണ് അനധികൃത വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ നാരായണനെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയിരുന്നു.

തുടർന്നാണ് ഇന്ന് രാവിലെ തോടില്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ പിടിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് ജില്ലയില്‍ നേരത്തെയും വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty − 7 =