എറണാകുളം: പെരുമ്പാവൂരില്‍ വയോധികനെ വെട്ടിക്കൊന്നു. പെരുമ്ബാവൂര്‍ കിഴക്കേ ഐമുറി തേരോത്തുമല വേലായുധൻ ആണ് കൊല്ലപ്പെട്ടത്.65 വയസായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന പാണിയേലി സ്വദേശി ലിന്റോ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഇയാള്‍ക്കായില്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചു.ഏതാനം മാസങ്ങള്‍ക്ക് മുൻപ് ലിന്റോയും വേലായുധനും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു എന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതിനിടെ വേലായുധൻ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ലിന്റോയെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് വേലായുധനെ കൊലപ്പെടുത്തിയത് എന്നാണ് വിവരം.