കൊല്ലം: കഞ്ചാവ് നല്‍കാത്തതിന്റെ പേരില്‍ ഇടനിലക്കാരിയായ വയോധികയെ വീടാക്രമിച്ച് യുവാക്കള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു.കൊല്ലം അഞ്ചലിലാണ് സംഭവം നടന്നത്. കരുകോണ്‍ സ്വദേശി കുല്‍സും ബീവിയെയാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട സ്വദേശികളായ ബിബിന്‍, സുബിന്‍, മണക്കോട് സ്വദേശി അനു, മണ്ണൂര്‍ സ്വദേശി പ്രസാദ് എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്‍തത്. മുഖ്യപ്രതി ശ്രീജിത്ത് രാജ് ഒളിവിലാണെന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ കുല്‍സും ബീവിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് കഞ്ചാവ് വാങ്ങാനായി യുവാക്കള്‍ എത്തിയത്. തുക സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കഞ്ചാവ് നല്‍കാന്‍ കഴിയില്ലെന്ന് അവര്‍ നിലപാട് എടുത്തു. ഇതോടെ അക്രമാസക്തരായ യുവാക്കള്‍ ആദ്യം വീട് അടിച്ചു തകര്‍ത്തു. തുടര്‍ന്ന് കുല്‍സും ബീവിയെ വെട്ടി പരിക്കേല്‍പ്പിച്ചത്.