തൃശൂര്‍: ജില്ലയിലെ ചിമ്മിനിയില്‍ പേവിഷബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആദിവാസി വയോധിക മരിച്ചു. കള്ളിചിത്ര ആദിവാസി കോളനിയില്‍ താമസിക്കുന്ന മനയ്ക്കല്‍ പാറുവാണ് (60) മരിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഒരുമാസത്തിന് മുമ്പാണ് കാട്ടില്‍ വച്ച് ഇവരെ നായ കടിച്ചത്. ചികിത്സ തേടി അന്ന് ആശുപത്രിയിലെത്തിയപ്പോള്‍ നായ കടിച്ചിരുന്ന വിവരം ഇവര്‍ പറഞ്ഞിരുന്നില്ല. പിന്നീട് ആരോഗ്യനില വഷളായപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെ കടിച്ച നായയെ കണ്ടെത്താനായിട്ടില്ല. മൂന്നു ദിവസം മുമ്പാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയത്.