ബൈക്കിലെത്തിയ യുവാക്കള്‍ മാലയും ബാഗും തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോയില്‍ നിന്ന് താഴെ വീണ വയോധികയ്ക്ക് ദാരുണാന്ത്യം

ദില്ലി : ബൈക്കിലെത്തിയ യുവാക്കള്‍ മാലയും ബാഗും തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോയില്‍ നിന്ന് താഴെ വീണ വയോധികയ്ക്ക് ദാരുണാന്ത്യം.ദില്ലിയിലെ പ്രശാന്ത് വിഹാര്‍ മേഖലയില്‍ ഒക്ടോബര്‍ 26നാണ് സംഭവമുണ്ടായത്. ഇ റിക്ഷയില്‍ പോവുകയായിരുന്നു 56കാരിയായ സുമിത്ര മിത്തലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാഗ് തട്ടിപ്പറിക്കാനുള്ള ബൈക്കിലെത്തിയ യുവാക്കളുടെ ശ്രമം ചെറുക്കുന്നതിനിടെയാണ് ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് സുമിത്ര താഴെ വീണത്.
വീഴ്ചയില്‍ തലയ്ക്ക് അടക്കം ഗുരുതര പരിക്കുകള്‍ സുമിത്രയ്ക്ക് സംഭവിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്.സംഭവത്തില്‍ രാജു, രാഹുല്‍ ഇവരുടെ സുഹൃത്ത് രോഹൻ ബിഹാറി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച സ്കൂട്ടറും സുമിത്രയുടെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ച ബാഗും ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തിയ 200 രൂപയായിരുന്നു ബാഗിലുണ്ടായിരുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen + fifteen =