കോലഞ്ചേരി: വയോധികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തിരുവാണിയൂര്‍ വെട്ടിയ്ക്കല്‍ തെക്കേടത്ത് വീട്ടില്‍ പരേതനായ നാരായണൻ നായരുടെ ഭാര്യ സരള (62) ആണ് മരിച്ചത്.വെട്ടിക്കല്‍ സ്വകാര്യ സ്കൂളിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു സരള.അധ്യയന വര്‍ഷം ആരംഭിച്ച ഇന്നലെ രാവിലെ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സരളയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, നാട്ടുകാര്‍ പുത്തൻകുരിശ് പൊലീസില്‍ വിവരമറിയിച്ചു. മൃതദേഹത്തിനടുത്ത് ഒഴിഞ്ഞ മണ്ണെണ്ണ കുപ്പി കണ്ടെത്തിയിട്ടുണ്ട്. മണ്ണണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.