തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്ത് വയോധിക കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ കിണറ്റിലാണ് മൃതദേഹമുണ്ടായിരുന്നത്.കേശവാദസപുരം സ്വദേശി മനോരമ (60) ആണ് കൊല്ലപ്പെട്ടത്.
കഴുത്തില്‍ കയറിട്ട് മുറുക്കിയ നിലയിലും കൈകാലുകള്‍ കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. ഇവരുടെ വീടിന് സമീപത്ത് കെട്ടിടനിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്. നാല് അതിഥി തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.വയോധികയും ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ വെള്ളമെടുക്കാനും മറ്റും പലപ്പോഴും ഇവരുടെ വീട്ടില്‍ വരാറുണ്ടായിരുന്നു.