ബംഗളൂരു: റോഡിലെ വെള്ളക്കെട്ടില്‍ നിന്നുപോയ ബംഗളൂരു മെട്രോപ്പൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷന്റെ (ബി.എം.ടി.സി) ഇലക്‌ട്രിക് ബസിന് തീപിടിച്ചു.ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ഔട്ടർറിങ് റോഡില്‍ കെംപാപുരക്കടുത്താണ് സംഭവം. ടിൻ ഫാക്ടറിയില്‍നിന്ന് ഗൊരഗുണ്ടെപാളയത്തേക്കു പോവുകയായിരുന്ന ബസ് പൂർണമായും കത്തിനശിച്ചു.കനത്ത മഴയില്‍ കെംപാപുരയിലെ റോഡിലുണ്ടായ വെള്ളക്കെട്ടില്‍ ബസ് മുന്നോട്ടെടുക്കാൻ കഴിയാതെ വരുകയായിരുന്നു. തുടർന്ന് ബസിലുണ്ടായിരുന്ന15 യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയും ചെയ്തു. ബസില്‍ നിന്ന് പുകയുയരുന്നതുകണ്ട കണ്ടക്ടറും ബസ് ഡ്രൈവറുമാണ് ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.