കോഴിക്കോട്: കൊയിലാണ്ടി വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാക്കോത്ത് ശ്രീക്കുട്ടന് എന്ന ആനയാണ് ഇടഞ്ഞത്.വെള്ളിയാഴ്ച രാത്രി 12നാണ് സംഭവം. ക്ഷേത്രത്തിലെ വിളക്കുകാലുകളും സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളും ആന നശിപ്പിച്ചു. ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു.കോട്ടയം വൈക്കം സ്വദേശി സുമേഷിനാണ് പരിക്കേറ്റത്. മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ എലിഫന്റ് ടാസ്ക് ഫോഴ്സ് എത്തിയാണ് ആനയ്ക്ക് കൂച്ചുവിലങ്ങ് ഇട്ടത്.