കട്ടപ്പന: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരന്‍ അറസ്റ്റില്‍.കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റന്‍ഡര്‍ കോതമംഗലം പുതുപ്പാടി പുണച്ചില്‍ വീട്ടില്‍ പൗലോസാണ് (38) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. കൈക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വീട്ടമ്മക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചു.തുടര്‍ന്ന് വീട്ടമ്മയെ ഓപറേഷന്‍ ടേബിളില്‍ എത്തിച്ചു. ഈ സമയം മറ്റ് ജീവനക്കാര്‍ ടേബിളിന് സമീപത്തുനിന്ന് മാറിയ തക്കം നോക്കിയാണ് ഇയാള്‍ മോശമായി പെരുമാറിയത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.