ഒഡീഷ : ഒഡീഷയില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ജജ്പൂര്‍ ജില്ലയിലാണ് സംഭവം.ഹോസ്റ്റല്‍ മുറിയിലെ സീലിംഗ് ഫാനിലാണ് മൂന്നാം വര്‍ഷ ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനിയായ18 കാരി തൂങ്ങി മരിച്ചത്.മകളുടെ മരണത്തിന് കാരണക്കാര്‍ കോളജ് അധികൃതരാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി.മകള്‍ ക്യാമ്പസ് പ്ലെയ്‌സ്‌മെന്‍റിന് തെരഞ്ഞെടുക്കപ്പെട്ടതായി കോളജിലെ ഒരു വിദ്യാര്‍ഥി സന്ദേശം അയച്ചിരുന്നു. എന്നാല്‍ അതിന് ഹാജരാകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് അയാള്‍ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഭയന്നുപോയ മകള്‍ ഇനി ഹോസ്റ്റലില്‍ നില്‍ക്കില്ലെന്ന് ഞങ്ങളോട് പറഞ്ഞു. മറ്റൊരു വിദ്യാര്‍ഥി മകളെ മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും മാതാപിതാക്കള്‍ ആരോപിച്ചു.