പടക്ക നിർമാണ പ്ലാൻ്റിലുണ്ടായ സ്‌ഫോടനം; രണ്ട് മലയാളികളടക്കം മൂന്നു പേർ മരിച്ചു

മംഗളൂരു :കർണാടകയിലെ ബെല്‍ത്തങ്ങാടി കുക്കേടി വില്ലേജില്‍ പടക്ക നിർമാണ പ്ലാൻ്റിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് മലയാളികളടക്കം മൂന്നു പേർ മരിച്ചു.സ്വാമി(55) ,വർഗ്ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികള്‍.ഹസൻ സ്വദേശി ചേതനാണ് (25)മരിച്ച മറ്റൊരാള്‍. വൈകീട്ട് അഞ്ചരയോടെയാണ് മലപ്പുറം സ്വദേശി ബഷീറിൻ്റെ ഉടമസ്ഥതയിലുള്ള സോളിഡ് ഫയർ വർക്ക് എന്ന പടക്ക സംഭരണ യൂണിറ്റിൻ വൻ സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തെ തുടർന്ന് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു, മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. വേണൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty − sixteen =