കോട്ടയം : ബൈക്കില്‍ കറങ്ങി നടന്ന് അനധികൃത മദ്യ വില്‍പ്പന നടത്തിയാള്‍ അറസ്റ്റില്‍. അകലക്കുന്നം മറ്റക്കരകര മുരിപ്പാറ എം.എം.ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്.
പാമ്പാടി റേഞ്ച് അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 30 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായിട്ടാണ് എക്‌സൈസ് ഇയാളെ പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.