ആലപ്പുഴ: ഓണ്‍ലൈൻ തട്ടിപ്പിലുടെ ആലപ്പുഴയില്‍ യുവതിയുടെ 12 ലക്ഷം രുപ കവർന്ന സംഭവത്തില്‍ നാലു പേർ പൊലീസ് പിടിയിലായി.മലപ്പുറം സ്വദേശികളായ ഉമ്മർ അലി (34), ഷെമീർ അലി (34), അക്ബർ (32), മുഹമ്മദ് റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച പണം എവിടേക്കാണ് പോയതെന്ന് പരിശോധിച്ച പൊലീസ് അതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് അറസ്റ്റുകളില്‍ കലാശിച്ചത്.പരാതിക്കാരിയായ യുവതിയുടെ നഷ്ടപ്പെട്ട പണം നിക്ഷേപിക്കപ്പെട്ട ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. ഇതിന് ഒടുവില്‍ പ്രതികള്‍ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രതികളെ മലപ്പുറത്തു നിന്നും പിടികുടുകയായിരുന്നു.