ആലപ്പുഴ: ഒന്നരവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയും സുഹൃത്തും റിമാൻഡില്‍. ആലപ്പുഴ ആര്‍ത്തുങ്കലില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്കെതിരെ ജ്യാമമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.കുഞ്ഞിന്റെ അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഐപിസി 324,326 വകുപ്പുകള്‍ പ്രകാരവും ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.സാരമായി പരിക്കേറ്റ കുഞ്ഞ് നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തിയോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് പരിക്കേറ്റത്.കുട്ടിയുടെ അച്ഛനുമായി പിണങ്ങി സുഹൃത്തിനൊപ്പമാണ് അമ്മ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കൃഷ്ണകുമാര്‍ കുഞ്ഞിന്റെ അച്ഛന്റെ ബന്ധുവീട്ടില്‍ എത്തിക്കുകയായിരുന്നു.